പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 1.10 കോടിയുടെ പ്രവൃത്തി
1495299
Wednesday, January 15, 2025 5:43 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ മൂന്ന് പ്രവൃത്തികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നജീബ് കാന്തപുരം എംഎല്‍എ അറിയിച്ചു. പെരിന്തല്‍മണ്ണ നഗരസഭയിലെ കരുവെട്ടി റോഡ് നവീകരണം (10 ലക്ഷം രൂപ), പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ ടി.എന്‍. പുരം ബൈപാസ് റോഡ് നവീകരണം (40 ലക്ഷം),
മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തന്‍പള്ളി എംപിജിഎല്പി സ്കൂള്‍ കെട്ടിടം നിര്‍മാണം (60 ലക്ഷം)എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. നജീബ് കാന്തപുരം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.
സാങ്കേതികാനുമതി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.