പെരിന്തല്‍മണ്ണയില്‍ ഭിന്നശേഷി പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു
1495133
Tuesday, January 14, 2025 6:02 AM IST
പെരിന്തല്‍മണ്ണ: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രിവിലേജ് കാര്‍ഡ് നല്കി പെരിന്തല്‍മണ്ണ നഗരസഭ. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്.ബിന്ദു, സാന്ത്വനം കോ ഓര്‍ഡിനേറ്റര്‍ സലീം കിഴിശേരിക്ക് പ്രിവിലേജ് കാര്‍ഡ് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്മാന് പി. ഷാജി, സംസ്ഥാന ഭിന്നശേഷി കോപറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ.എം.വി. ജയഡാളി, ഭക്ഷ്യകമ്മീഷന് മുന്‍ അംഗം വി.രമേശന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ 40 ശതമാനത്തിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് പെരിന്തല്‍മണ്ണ നഗരസഭ നേരത്തെ മുന്‍ഗണന നല്‍കിയിട്ടുണ്ട്.
പ്രിവിലേജ് കാര്‍ഡ് ലഭ്യമാകുന്നതോടെ നിലവിലെ മുന്‍ഗണനകള്‍ ലഭിക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും സാധിക്കും. ഭിന്നശേഷി സൗഹൃദ നഗരസഭയായ പെരിന്തല്‍മണ്ണ നഗരസഭയില്‍ ഭിന്നശേഷിക്കാര്‍ക്ക് വിശ്രമ സൗകര്യമൊരുക്കുന്നതിന് പെയിന്‍ ആന്‍ഡ് പാലിയേറ്റ് സെന്ററും സൈമണ്‍ ബ്രിട്ടോ സാന്ത്വന കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.