ബത്തേരി രൂപത ബൈബിള്‍ കണ്വന്ഷന് സമാപിച്ചു
1494643
Sunday, January 12, 2025 7:37 AM IST
ചുങ്കത്തറ: ദൈവത്തില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന് പ്രദാനം ചെയ്യുന്നതാണ് സ്വര്‍ഗത്തിന്റെ കരുതലെന്ന് മോറാന്‍ മോര് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവ.
ചുങ്കത്തറ മാര്‍ ഇവാനിയോസ് നഗറില്‍ മലങ്കര കത്തോലിക്കസഭ ബത്തേരി രൂപത 50-ാം മത് ബൈബിള്‍ കണ്വന്ഷന് സമാപന സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാവിലെ മോറാന്‍ മോര് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവക്കും ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലിത്തക്കും സ്വീകരണം നല്കി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനക്ക് ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.
50-ാം വാര്‍ഷികം പ്രമാണിച്ച് 50 വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. 50 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും നടന്നു. ബത്തേരി രൂപത മുഖ്യവികാരി ജനറാള്‍ സെബാസ്റ്റ്യന്‍ കീപ്പള്ളി കോര്‍ എപ്പിസ്കോപ്പ, ഫാ. തോമസ് കല്ലൂര്‍, ഫാ. തോമസ് ചാപ്രത്ത്, ഫാ. മത്തായി ഐരാണിത്തറ, ഫാ.റോയി വലിയപറമ്പില്‍, ഫാ.ജോസഫ് കണ്ണംകുള, ഫാ. എല്‍ദോ കാരി ക്കൊമ്പില്‍, ഫാ. ലൂയീസ് ചരുവിള പുത്തന്‍വീട്ടില്‍, ഫാ. മാര്ട്ടിന് വിലങ്ങുപാറ, ഫാ. തോമസ് മേനേക്കാട്ടില്, ഫാ. സെബാസ്റ്റ്യന്‍ ഇടയത്ത്, ഫാ. ഏബ്രഹാം പതാക്കല്‍, ഫാ. വര്‍ഗീസ് കണിയാംപറമ്പില്‍, ഫാ. ലാസര്‍ പുത്തന്‍ കണ്ടത്തില്‍, ഫാ.ജോര്‍ജ് ആലുംമൂട്ടില്‍, ഫാ.തോമസ് തുണ്ടിയില്‍, ഫാ. വര്‍ഗീസ് പുലിപ്ര, ഫാ. ജോണ്‍ വിളയില്‍, ഫാ. ഗീവര്‍ഗീസ് മഠത്തില്‍, ഫാ.ചാക്കോ മാടവന എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മര്‍ക്കോസ് ഇച്ചിപ്പിള്ളി, ടി.ജി രാജു, സാബു പൊന്മേലില് എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ രാജിത, സിസ്റ്റര്‍ ശുഭ, സിസ്റ്റര്‍ റോസ് ജോസ്, വര്‍ഗീസ് തണ്ണിനാല്‍, വര്‍ഗീസ് പൂഴിക്കാട്ടില്‍, റീന ജോര്‍ജ്, ദീപ്തി ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി. സുവര്‍ണ ജൂബിലി സ്മാരകമായി ആനകല്ല് പാദുവ നഗറില്‍ നിര്‍മിച്ച് നല്കിയ രണ്ട് ഭവനങ്ങളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ നടന്നു.