മിനി ബൈപാസിന് അലൈന്മെന്റ് മാര്‍ക്ക് ചെയ്തു
1495295
Wednesday, January 15, 2025 5:38 AM IST
മഞ്ചേരി: മഞ്ചേരി കൂത്തകല്ല് മംഗലശേരി മിനി ബൈപാസിന് ചീഫ് എന്‍ജിനിയര്‍ അംഗീകരിച്ച അലൈന്മെന്റ് ഭരണാനുമതി ലഭ്യമാകുന്നതിനായി ഭൂമി സൗജന്യമായി വിട്ടു നല്കിയ സ്ഥലങ്ങളില്‍ മാര്‍ക്ക് ചെയ്തു. അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ നേരത്തേ വിളിച്ചുചേര്‍ത്ത ഭൂവുടമകളുടെ യോഗത്തില്‍ റോഡിനായി ഭൂമി നല്കാന് ഭൂവുടമസ്ഥരും തയാറായതോടു കൂടിയാണ് ഭരണാനുമതി ലഭിക്കുന്നതിനായി എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചത്.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ, നഗരസഭ കൗണ്‍സിലര്‍മാരായ മേച്ചേരി ഹുസൈന് ഹാജി, എന്‍.കെ. ഉമ്മര്‍ ഹാജി, അഷ്റഫ് കാക്കേങ്ങല്‍, ഉള്ളാട്ടില്‍ മൂസാന്‍കുട്ടി, വല്ലാഞ്ചിറ ഫാത്തിമ, എന്‍.കെ. സുലൈഖ, വല്ലാഞ്ചിറ മുഹമ്മദലി,
ഇ.കെ. ചെറി, എം.പി.എം. ഇബ്രാഹിം കുരിക്കള്‍, വല്ലാഞ്ചിറ സക്കീര്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.എസ്. സജീവന്, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.കെ. സിറാജ്, ഓവര്‍സിയര്‍ അനു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ഭൂവുടമസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.