യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
1495293
Wednesday, January 15, 2025 5:38 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ മദ്യപന്മാര് തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി പോലീസിന്റെ പിടിയിലായി. വണ്ടൂര്‍ കരുണാലയപ്പടി സ്വദേശി താമരശേരി നവാസിനെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ വച്ചാണ് മഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിലമ്പൂര്‍ വീട്ടിച്ചാലില്‍ താമസിക്കുന്ന മൂത്തേടം വെല്ലടിമുണ്ട സ്വദേശി ചേരൂര്‍ വീട്ടില്‍ ഷിബു വര്‍ഗീസി (40) നെയാണ് നവാസ് മദ്യകുപ്പി പൊട്ടിച്ച് കൈയിലും മുഖത്തും കഴുത്തിലും കുത്തി പരിക്കേല്‍പ്പിച്ചത്.
മദ്യശാലയ്ക്കു സമീപം മിനി ബൈപാസ് റോഡ് അരികിലെ ചപ്പാത്തി കടയുടെ മുന്നില്‍ വച്ചാണ് ആക്രമണം നടന്നത്. വധശ്രമത്തിനാണ് പോലീസ് നവാസിനെതിരേ കേസെടുത്തിട്ടുള്ളത്. 2018ല്‍ ഒരാളെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ മഞ്ചേരി പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.