റോഡ് തകര്‍ച്ച: പെരിന്തല്‍മണ്ണയില്‍ വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്
1495298
Wednesday, January 15, 2025 5:43 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ തകര്‍ന്നുകിടക്കുന്ന മുണ്ടത്തുപാലം ജംഗ്ഷനിലെയും ബൈപാസിലെയും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് അസോസിയേഷന് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഇന്ന്. വൈകുന്നേരം നാലിന് വ്യാപാര ഭവനില്‍ നിന്നാരംഭിച്ച് മുണ്ടത്തുപാലം ജംഗ്ഷനില്‍ ധര്‍ണയോടെയാണ് പ്രതിഷേധ സമരം നടക്കുക.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി.എസ്. മൂസു അധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് പി.ടി.എസ്. മൂസു, സെക്രട്ടറി സി.പി. മുഹമ്മദ് ഇഖ്ബാല്‍, ട്രഷറര്‍ ലത്തീഫ് ടാലന്റ് എന്നിവര്‍ അറിയിച്ചു.