പാലിയേറ്റീവ് ദിനം: വാഹന പ്രചാരണവും ഗൃഹസന്ദര്‍ശനവും നടത്തി
1495290
Wednesday, January 15, 2025 5:38 AM IST
തിരൂര്‍ക്കാട്: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തിരൂര്‍ക്കാട് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വാഹന പ്രചാരണവും ഗൃഹസന്ദര്‍ശനവും നടത്തി. അരിപ്രയിലും തിരൂര്‍ക്കാട്ടും ബൂത്തുകള്‍ സ്ഥാപിച്ച് പ്രചാരണം സംഘടിപ്പിച്ചു.
തിരൂര്‍ക്കാട് പാലിയേറ്റീവ് സൊസൈറ്റി പരിധിയിലെ 5000 ലധികം വീടുകളില്‍ സന്നദ്ധ പ്രവര്‍ത്തകരും പാലിയേറ്റീവ് വോളണ്ടിയര്‍മാരും കുടുംബശ്രീ അംഗങ്ങളും ചേര്‍ന്നാണ് ഗൃഹസമ്പര്‍ക്കം നടത്തിയത്. വിവിധ പരിപാടികള്‍ക്ക് സൊസൈറ്റി പ്രസിഡന്റ് ഉമ്മര്‍ അറക്കല്‍, ജനറല്‍ സെക്രട്ടറി മാന്തോണി ഷൗക്കത്തലി,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍, മെന്പര്‍മാരായ ശിഹാബ്, ജസിന അങ്കക്കാട്ടില്, ദാമോദരന്‍, ഷംസാദ് ബീഗം, സ്വാലിഹ, മറ്റു ഭാരവാഹികളായ ഡോ. ഹാരിസ് ചോലക്കല്‍, പി.പി. സൈതലവി, പാറമ്മല്‍ അലവി, പെരുക്കാടന്‍ മുഹമ്മദലി എന്നിവർ നേതൃത്വം നല്കി.