മദ്യപരുടെ തര്‍ക്കത്തില്‍ ഒരാള്‍ക്ക് പരിക്ക്
1495141
Tuesday, January 14, 2025 6:04 AM IST
നിലമ്പൂര്‍: നിലമ്പൂരില്‍ മദ്യപന്മാര് തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മൂത്തേടം വെല്ലടിമുണ്ട സ്വദേശിയും നിലമ്പൂര്‍ വീട്ടിച്ചാലില്‍ താമസിക്കുന്നതുമായ പേരൂര്‍ വീട്ടില്‍ ഷിബു വര്‍ഗീസി(40) നാണ് പരിക്കേറ്റത്. വണ്ടൂര്‍ സ്വദേശിയായ നവാസാണ് മദ്യശാലയ്ക്ക് സമീപം നിലമ്പൂര്‍ മിനിബൈപാസ് റോഡിനോട് ചേര്‍ന്ന ചപ്പാത്തി കടക്ക് മുന്നില്‍ വച്ച് തന്നെ കുത്തി പരിക്കേല്‍പ്പിച്ചതെന്ന് ഷിബു വര്‍ഗീസ് നിലമ്പൂര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയില്‍ പോലീസ് കേസെടുത്തു. മദ്യകുപ്പി പൊട്ടിച്ചാണ് തന്നെ നവാസ് കുത്തിയതെന്നും ഇയാള്‍ പറഞ്ഞു. കൈക്കും കഴുത്തിനും മുഖത്തിനും കുത്തേറ്റ ഷിബു വര്‍ഗീസിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.