വിദ്യാര്‍ഥികളിലെ ആത്മഹത്യാപ്രവണതകള്‍: ബോധവത്കരണം നല്കി
1495297
Wednesday, January 15, 2025 5:43 AM IST
എടക്കര: നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ "വിദ്യാര്‍ഥികളിലെ ആത്മഹത്യാപ്രവണതകള്‍' എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിന്റെ 45-ാം വാര്‍ഷികത്തില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം. റജീന ക്ലാസ് നയിച്ചു.
പിടിഎ പ്രസിഡന്റ് വി.കെ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം. സുജ, ഹെഡ്മാസ്റ്റര് രാജേഷ് കുമാര്‍, ബിനുപോള്‍, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ബാബു, സിപിഒ കെ.പി. മുസഫര്‍, എം. രാജേഷ്, എന്‍.എം. നജീബ്, മാനു കമ്പളക്കല്ല്, സുനീഷ്, മൊയ്തിന്‍കുട്ടി, ദിവ്യാരാജ്, എ.കെ. രാജശ്രീ, ക്ലസ്റ്റര്‍ ആര്‍പിഎം സാജിത,
കേഡറ്റുകളായ അനിന അനീഷ്, കെ. ശാദിന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി ലഹരി വിരുദ്ധ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, എക്സൈസ് വകുപ്പിന്റെ കരുതല്‍ കൈപുസ്തക വിതരണം എന്നിവയും നടന്നു.