യൂത്ത് കോണ്‍ഗ്രസ് നേതൃയോഗം നടത്തി
1494862
Monday, January 13, 2025 5:35 AM IST
എടക്കര: യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം നേതൃയോഗവും പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്കി. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡുകളിലും യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ പേര് പ്രകാശനം ചെയ്തു.
കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമീര്‍ പൊറ്റമ്മല്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് കരുളായി, വി.എ. കരീം, ബാബു മോഹനക്കുറുപ്പ്, ബാബു തോപ്പില്‍, പാലോളി മെഹബൂബ്, ടി.എം.എസ്. ആഷിഫ്, റിയാസ് എടക്കര, ഫൈസല്‍ മെസി എന്നിവര്‍ പ്രസംഗിച്ചു.