"നിലമ്പൂര്‍ പാട്ടുത്സവം എല്ലാ വിഭാഗത്തെയും ചേര്‍ത്തു പിടിക്കുന്നത്’
1494856
Monday, January 13, 2025 5:32 AM IST
നിലമ്പൂര്‍: എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിക്കുന്ന നാടിന്റെ ഉത്സവമാക്കി നിലമ്പൂര്‍ പാട്ടുത്സവത്തെ ജനകീയമാക്കിയതായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി പറഞ്ഞു. നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ രണ്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ പാട്ടുത്സവ കമ്മിറ്റി ചെയര്മാന് ആര്യാടന് ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
15,000 ത്തിലേറെ പാമ്പുകളെ പിടിച്ച് സുരക്ഷിതമായി കാട്ടില്‍ വിട്ട വഴിക്കടവ് സ്വദേശി മുജീബിനെ ചടങ്ങില്‍ ആദരിച്ചു. യോഗത്തില്‍ വാളപ്ര റഷീദ്, പാലോൽ മെഹബൂബ്, യു. നരേന്ദ്രന്, പി.വി. സനില്‍ കുമാര്‍, വിന്‍സെന്റ് എ. ഗോണ്‍സാഗ, ഷബീറലി മുക്കട്ട, ഇഖ്ബാല്‍, ഷാജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.