തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ദ​മി​ക - ഗ​വേ​ഷ​ണ നേ​ട്ട​ങ്ങ​ള്‍ നേ​രി​ട്ട​റി​യാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​ര​മേ​കു​ന്ന ശാ​സ്ത്ര​യാ​ന്‍ പ്ര​ദ​ര്‍​ശ​നം 16, 17, 18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സ് പ​ഠ​ന​വ​കു​പ്പു​ക​ളും ലാ​ബു​ക​ളും സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളു​മെ​ല്ലാം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി തു​റ​ന്നു ന​ല്‍​കു​ന്ന ശാ​സ്ത്ര​യാ​ന്‍ പ​രി​പാ​ടി 16ന് ​രാ​വി​ലെ 10.30ന് ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ര്യ​ഭ​ട്ട​ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം ഡോ. ​ജി​ജു പി. ​അ​ല​ക്‌​സ് മു​ഖ്യാ​തി​ഥി​യാ​കും. ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ്, സി​ന്‍​ഡി​ക്കേ​റ്റം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഈ ​മൂ​ന്ന് ദി​വ​സ​വും സ​ർ​വ​ക​ലാ​ശാ​ല പാ​ർ​ക്കും സ​സ്യോ​ദ്യാ​ന​വും തു​റ​ന്ന് ന​ൽ​കും.

സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളു​ടേ​തി​ന് പു​റ​മെ കേ​ര​ള​വ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം, മ​റൈ​ന്‍ ഫി​ഷ​റീ​സ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം, സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ, മ​ല​ബാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ തു​ട​ങ്ങി ഇ​രു​പ​തി​ലേ​റെ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ജ്ഞാ​ന​പ്ര​ദ​ങ്ങ​ളാ​യ സ്റ്റാ​ളു​ക​ളും പ്ര​ദ​ര്‍​ശ​ന​ത്തി​നു​ണ്ട്.