വന്യമൃഗശല്യത്തിനെതിരേ കര്‍ഷക കൂട്ടായ്മ
1495137
Tuesday, January 14, 2025 6:02 AM IST
നിലമ്പൂര്‍: ചാലിയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കര്‍ഷക കൂട്ടായ്മ നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. വന്യജീവി ആക്രമണത്തിനും വനംനിയമ ഭേദഗതിക്കുമെതിരേ മേഖല കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ലോംഗ് മാര്‍ച്ചിന്റെയും 15, 16 തിയതികളില്‍ നടത്തുന്ന വാഹന പ്രചാരണ ജാഥയും വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് സുരേഷ് തോണിയില്‍ അധ്യക്ഷത വഹിച്ചു. എ. ഗോപിനാഥ്, നാലകത്ത് ഹൈദരലി, ബെന്നി കൈതോലി, കാട്ടുമുണ്ട മുഹമ്മദ്, ജെയിംസ് മനിയാനി, ഗീത ദേവദാസ്, ബീന ജോസഫ്, അനീഷ് അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.