സബ് ജൂണിയര്‍ കോര്‍ഫ് ബോള്‍: മലപ്പുറത്തിന് കിരീടം
1495289
Wednesday, January 15, 2025 5:38 AM IST
അങ്ങാടിപ്പുറം: തൃശൂര്‍ ജില്ലയിലെ തിരൂര്‍ സെന്റ് തോമസ് എല്‍പി സ്കൂള്‍ മൈതാനത്ത് സമാപിച്ച 11-ാമത് സംസ്ഥാന സബ് ജൂണിയര്‍ കോര്‍ഫ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിനു കിരീടം. ഫൈനലില്‍ തൃശൂരിനെ (സ്കോര്‍ 7-2) തോല്‍പ്പിച്ചാണ് മലപ്പുറം കിരീടത്തില്‍ മുത്തമിട്ടത്.
ടീമിലെ മുഴുവന്‍ കായികതാരങ്ങളും പരിയാപുരം സെന്റ്മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും മരിയന്‍ സ്പോര്‍ട്സ് അക്കാഡമി താരങ്ങളുമാണ്. മികച്ച കളിക്കാരായി കെ.ടി.അര്ജുന്, അന്ന ആന്റണി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
അനഘ മരിയ, പുണ്യ പ്രതാപ്, പി.ടി.അനന്യ, ജിയന്ന ബൈജു, അനന്യ ജയപ്രവീണ്‍, കെ.ഇ.ഗാഥ്, എ.കെ.മുഹമ്മദ് അസ്ജല്‍, ബിബിന്‍ തോമസ് എന്നിവരും മലപ്പുറത്തിനായി ജഴ്സിയണിഞ്ഞു. സി.അഭിജിത്ത്, സി.വിഷ്ണു ദേവ് എന്നിവര്‍ പരിശീലകരും എസ്.ദിനില്‍ ടീം മാനേജരുമാണ്.