കേരള സംസ്കാര പഠനത്തിനായി ഫോക്ലോർ പഠനവകുപ്പ് സന്ദർശിച്ച് വിദേശ വിദ്യാർഥികൾ
1495286
Wednesday, January 15, 2025 5:27 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഫോക്ലോർ പഠനവകുപ്പ് സന്ദർശിച്ച് വിദേശ വിദ്യാർഥികൾ. ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി സെന്ററിലെ പ്രഫസർ സാം ആൻഡേഴ്സന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
എട്ട് വിദേശ രാജ്യങ്ങളിൽ നിന്നായി 15 ഗവേഷകർ പഠനവകുപ്പിലെത്തിയ ഇവർ കേരള സംസ്കാര പഠനത്തിന്റെ ഭാഗമായി പരമ്പരാഗത കലാകാരന്മാരുമായി സംവദിക്കുകയും ചെയ്തു. കേരളത്തിൽ സംസ്കാര പഠനത്തിനായി അവർ തെരഞ്ഞെടുത്ത ഏക പഠനവകുപ്പ് കാലിക്കട്ടിലെ സ്കൂൾ ഓഫ് ഫോക്ലോർ സ്റ്റഡീസാണ്.
കേരളത്തിന്റെ പരമ്പരാഗത ആയോധന കലയായ കളരിപ്പയറ്റും ആസ്വദിച്ചാണ് ഇവർ മടങ്ങിയത്.