രാമന്‍ചാടി അങ്കണവാടി മന്ത്രി നാടിന് സമര്‍പ്പിച്ചു
1494857
Monday, January 13, 2025 5:32 AM IST
ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്തിലെ രാമന്‍ചാടി അങ്കണവാടി ഭക്ഷ്യ, സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സ്കൂളുകള്‍ മാത്രമല്ല അങ്കണവാടികളും പ്രീപ്രൈമറി സ്കൂളുകളും വരെ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഒട്ടേറെ പരാധീനതകള്‍ക്കിടയില്‍ വിദ്യാഭ്യാസം നിര്‍വഹിക്കേണ്ടിവന്ന മുന്‍തലമുറകള്‍ പുതിയ ക്ലാസ് മുറികളില്‍ ഒന്നിരിക്കാന്‍ ആഗ്രഹിച്ചുപോകുന്ന അവസ്ഥയിലേക്ക് സൗകര്യങ്ങള്‍ വളര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.
നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവിധ വ്യക്തികളും സംഘടനകളും അങ്കണവാടിക്ക് സംഭാവന ചെയ്ത ഉപകരണങ്ങള്‍ ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുധീര്‍ബാബു ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി സുനില്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.