കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ യുവജന ദിനം ആചരിച്ചു
1494852
Monday, January 13, 2025 5:32 AM IST
അങ്ങാടിപ്പുറം: കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ യുവജന ദിനം ആചരിച്ചു. അങ്ങാടിപ്പുറം എം.പി. നാരായണ മേനോന് മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങ് മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ അധ്യക്ഷന്‍ ജോസ് തയ്യിലിന്റെ നേതൃത്വത്തില്‍ മലപ്പുറം, പാലക്കാട് ജില്ലകളിലെ കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ ഭാരവാഹികള്‍ക്കുള്ള നേതൃ പരിശീലന ശിബിരവും നടത്തി.
40 പഞ്ചായത്തുകളിലെ യൂണിറ്റുകളില്‍നിന്ന് 120 പ്രതിനിധികള്‍ പങ്കെടുത്തു. കൃഷിയിലെ ആധുനികവത്ക്കരണവും നൂതന സാങ്കേതികവിദ്യയുടെ ഉപയോഗവും മൂലം വന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കൃഷിക്കാരെ പ്രാപ്തരാക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജോസ് തയ്യില്‍ അഭിപ്രായപ്പെട്ടു.
കിസാന്‍ സര്‍വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഏബ്രഹാം ചക്കുങ്കല്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍, നാഷണല്‍ സര്‍വീസ് ഡയറക്ടര്‍ സുനില്‍ കാണികാടന് എന്നിവര്‍ നേതൃത്വം നല്കി.