തോട്ടിലേക്ക് മലിനജലം ഒഴുക്കിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
1495300
Wednesday, January 15, 2025 5:43 AM IST
മഞ്ചേരി: കച്ചേരിപ്പടി ബൈപാസിലൂടെ കടന്നുപോകുന്ന പുതുക്കുടി തോട്ടിലേക്ക് മലിനജലം ഒഴുക്കിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് മഞ്ചേരി നഗരസഭ നോട്ടീസ് നല്കി. നഗരസഭ ആരോഗ്യവിഭാഗം ഇന്നലെനടത്തിയ പരിശോധനയിലാണ് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയത്. വാര്‍ഡ് കൗണ്‍സിലറുടെയും പൊതുജനങ്ങളുടെയും പരാതിയിലാണ് പരിശോധന നടത്തിയത്.
കച്ചേരിപ്പടിയിലെ ഭക്ഷണശാലകളില്‍ നിന്നാണ് വ്യാപകമായി തോട്ടിലേക്ക് മലിനജലം ഒഴുക്കിയത്. സ്ഥാപനങ്ങളില്‍ നിന്നും തോട്ടിലേക്ക് പ്രത്യേകം പൈപ്പിട്ടാണ് ഒഴുക്കിയിരുന്നത്. ഇത് ശുചീകരണ വിഭാഗം തൊഴിലാളികളുടെ നേതൃത്വത്തില്‍ അടച്ചു. മലിനജലം ഒഴുക്കുന്നത് തുടര്‍ന്നാല്‍ പിഴ അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മുനിസിപ്പല്‍ സെക്രട്ടറി പി.എ. പ്രദീപ് കുമാര്‍ അറിയിച്ചു. ക്ലീന്‍സിറ്റി മാനേജര്‍ ജെ.എ. നുജൂം, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റില്‍ജു മോഹന്‍, സി. നസ്റുദീന്‍ എന്നിവര്‍ നേതൃത്വം നല്കി.