പെരിന്തല്‍മണ്ണ ബ്ലോക്കില്‍ തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കും; ജലസേചനത്തിനും പദ്ധതി
1494858
Monday, January 13, 2025 5:32 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 202526 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലേബര്‍ ബജറ്റും വാര്‍ഷിക കര്‍മ പദ്ധതിക്കും അംഗീകാരം നല്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി 454168 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാനാണ് കര്‍മപദ്ധതി തയാറാക്കിയിട്ടുള്ളത്.
കുടിവെള്ള സ്രോതസുകള്‍, അടിയണകള്‍, മണ്തടയണകള് എന്നിവയ്ക്കു പുറമെ വ്യക്തിഗത ആസ്തികള്‍ക്കും ഖര, ദ്രവ മാലിന്യ സംസ്കരണത്തിന് ഉതകുന്ന പ്രവൃത്തികള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. വിവിധ ഗ്രാമപഞ്ചായത്തുകളിലെ തരിശ് നിലങ്ങള്‍ കൃഷി യോഗ്യമാക്കുന്നതിനും കുടിവെള്ള സ്രോതസുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും പദ്ധതികളുണ്ട്.
തൊഴില്‍ ഇനത്തില്‍ 137690438 രൂപയും സാധന സാമഗ്രി ഇനത്തില്‍ 91540430 രൂപയുമായി ആകെ 229230866 രൂപക്കുള്ള പദ്ധതിയാണ് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നല്‍കിയത്. ഭൂമിയുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഭൂവികസനം, കിണറുകള്‍, കുളങ്ങള്‍, മറ്റു ജല കൊയ്ത്ത് നിര്‍മിതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജലസേചനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് 51591019 രൂപ നീക്കിവച്ചിട്ടുണ്ട്.