സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ ശാസ്ത്ര സാങ്കേതിക മേള : കുറ്റിപ്പുറം ടെക്നിക്കല്‍ സ്കൂള്‍ ജേതാക്കള്‍
1494646
Sunday, January 12, 2025 7:38 AM IST
കുറ്റിപ്പുറം: ആറാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ ശാസ്ത്ര സാങ്കേതിക മേളയില്‍ ജേതാക്കളായി കുറ്റിപ്പുറം ഗവണ്മെന്റ് ടെക്നിക്കല്‍ സ്കൂള്‍. 13 ഇനങ്ങളിലായി 86 പോയിന്റുമായാണ് കുറ്റിപ്പുറം സ്കൂൾ കിരീടം ചൂടിയത്.
ശാസ്ത്ര വിഭാഗത്തില്‍ വര്‍ക്കിംഗ് മോഡലില്‍ ഒന്നാം സ്ഥാനവും തത്സമയം മത്സരത്തില്‍ ഷീറ്റ് മെറ്റല്‍ ഇനത്തില്‍ രണ്ടാം സ്ഥാനവും പാഴ്വസ്തുക്കള് കൊണ്ടുള്ള ഉത്പന്ന നിര്‍മാണം, ശാസ്ത്രവിഭാഗം സ്റ്റില്‍ മോഡല്‍, ആനിമേഷന്‍ എന്നീ ഇനങ്ങളില്‍ മൂന്നാം സ്ഥാനവും പ്രദര്‍ശന മത്സരത്തില്‍ ഒന്നാം സ്ഥാനവും മെറ്റല്‍ എന്‍ഗ്രേവിംഗ്, ത്രെഡ് പാറ്റേണ്‍, വുഡ് വര്‍ക്ക്, ഇലക്ട്രോണിക്സ്, സ്റ്റില്‍ മോഡല്‍ ഗണിതം എന്നീ ഇനങ്ങളില്‍ എ ഗ്രേഡും അപ്ലൈഡ് കണ്‍സ്ട്രക്ഷനില്‍ ബി ഗ്രേഡും ഡിജിറ്റല്‍ പെയിന്റിംഗില്‍ സി ഗ്രേഡും കരസ്ഥമാക്കി.