ഡിജിറ്റല്‍ ലോകത്തും മനുഷ്യരെ ഒന്നിപ്പിക്കാന്‍ സാംസ്കാരിക കൂട്ടായ്മകള്‍ വേണം: ജോയ് മാത്യു
1494642
Sunday, January 12, 2025 7:37 AM IST
നിലമ്പൂര്‍: ഡിജിറ്റല്‍ ലോകത്തും മനുഷ്യരെ ഒന്നിപ്പിക്കാന്‍ പാട്ടുത്സവത്തെപ്പോലെയുള്ള സാംസ്കാരിക കൂട്ടായ്മകള്‍ വേണമെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. ഡിജിറ്റല്‍ ലോകം ചതിക്കെണിയുടേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
19-ാമത് നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ മെഗാ സ്റ്റേജ് ഷോ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാട്ടുത്സവ് കമ്മിറ്റി ചെയര്മാന് ആര്യാടന് ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സിനിമാ പിന്നണി ഗായകന് മധു ബാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. വസീം, ഹംസഖാന്‍ പുല്ലഞ്ചേരി, റിയാസ് ചെമ്പന്‍, ഹരിദാസന്, യു. നരേന്ദ്രന്, പി.വി. സനില്‍കുമാര്‍, വിന്‍സെന്റ് എ. ഗോണ്‍സാഗ, സി.കെ. മുഹമ്മദ് ഇഖ്ബാല്‍, ഷാജി കെ. തോമസ്, ഷബീറലി മുക്കട്ട എന്നിവര്‍ പ്രസംഗിച്ചു. പാട്ടുത്സവ് മെഗാ ഷോയില്‍ ഇന്ന് വൈകുന്നേരം 6.30ന് ആര്യാദയാലിന്റെ സംഗീത വിരുന്നുണ്ടാകും.