ഏലംകുളം സിദ്ധവൈദ്യ ഡിസ്പെന്‍സറിയുടെ ശിലാസ്ഥാപനം നടത്തി
1495139
Tuesday, January 14, 2025 6:04 AM IST
ഏലംകുളം: ഏലംകുളം സിദ്ധവൈദ്യ ഡിസ്പെന്‍സറി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ആദ്യമായി 1978ല്‍ സിദ്ധവൈദ്യ ഡിസ്പെന്‍സറി ആരംഭിച്ച പഞ്ചായത്താണ് ഏലംകുളം.
പഞ്ചായത്ത് മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിലാണ് ഇതുവരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. അഞ്ചാം വാര്‍ഡില്‍ പറമ്പ്പ്രദേശത്ത് സ്വകാര്യവ്യക്തി സൗജന്യമായി നല്കിയ 10 സെന്റ് സ്ഥലത്ത് നാഷണല്‍ ആയുഷ് മിഷന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 45 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി. സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. വാസുദേവന്‍, നാലകത്ത് ഷൗക്കത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത പള്ളത്ത്, എന്‍.പി. ഉണ്ണികൃഷ്ണന്, എം.ആര്. മനോജ്, ഫസീല മാജിദ്, സമദ് താമരശേരി, രമ്യ മാണിത്തൊടി, പി. ഗോവിന്ദ പ്രസാദ്, എം.എ. അജയകുമാര്‍, പി. അജിത് കുമാര്‍, ഷൈഷാദ് ചെറുകര, എ.പി. വാസുദേവന്‍, ഡോ. സി. മിഥുന് എന്നിവര്‍ പ്രസംഗിച്ചു.