പൂർവവിദ്യാർഥി സംഗമം നടത്തി
1494851
Monday, January 13, 2025 5:32 AM IST
മലപ്പുറം: മലപ്പുറം എംഎസ്പി സ്കൂൾ 1984 എസ്എസ്എൽസി ബാച്ചിന്റെ ആറാമത് പൂർവ വിദ്യാർഥി സംഗമം ’മിലൻ 25’ എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. മലപ്പുറം കുന്നുമ്മൽ ദിലീപ് മുഖർജി ഭവനിൽ നടത്തിയ പരിപാടിയിൽ പൂർവവിദ്യാർഥികളായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകനും പ്രാസംഗികരും.
മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എംഎസ്പി സ്കൂൾ പ്രധാനാധ്യാപിക സീത അധ്യക്ഷയായിരുന്നു. പരേതരായ വിദ്യാർഥികളെ അനുസ്മരിക്കൽ നിഷിൽ നിർവഹിച്ചു. നവാഗതരെ സന്ദീപ് പരിചയപ്പെടുത്തി. സുരേഷ് കുമാർ, മോഹനൻ എന്നിവർ പ്രസംഗിച്ചു.
കൃഷ്ണദാസ് നന്ദി പറഞ്ഞു. തുടർന്ന് വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. സംഗീതാലാപനം, സ്നേഹവിരുന്ന് എന്നിവയും നടന്നു. കോ-ഓർഡിനേറ്റർമാരായ നിഷിൽ, സലീം, വിനോദ്, സക്കീർ, സുരേഷ്, നാസർ, കൃഷ്ണകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി. 70 ലധികം പേർ സംഗമത്തിൽ പങ്കെടുത്തു.