ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി
1494645
Sunday, January 12, 2025 7:38 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നടുവിലക്കളം ക്ഷേത്രത്തില്‍ ഗ്യാസ് സിലണ്ടര്‍ ചോര്‍ന്നു. അഗ്നി രക്ഷാസേനയുടെ അവസരോചിതമായ ഇടപെടലിലാണ് അപകടം ഒഴിവായത്.
ഇന്നലെ നിലമ്പൂര്‍ നടുവിലക്കളം ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലണ്ടറാണ് ലീക്കായത്. ഉടന്‍ നിലമ്പൂര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും സേന സ്ഥലത്തെത്തി സിലിണ്ടറിന്റെ ചോര്‍ച്ച തടയുകയും ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഹരേഷ്കുമാര്‍, ഗ്രേഡ് എഎസ്ടിഒ യൂസഫലി, സേനാംഗങ്ങളായ മുഹമ്മദ് ഷാഫി, രുമേഷ്, ഇല്യാസ്, അഖില്‍, ഗോപാലകൃഷ്ണന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.