ജില്ലാ സഹകരണ ആശുപത്രി അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും
1494855
Monday, January 13, 2025 5:32 AM IST
കരുവാരക്കുണ്ട്: മലയോര മേഖലക്ക് മികച്ച ആരോഗ്യ പരിചരണം മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ സഹകരണ ആശുപത്രിയുടെ പുതിയ ബ്രാഞ്ച് കരുവാരക്കുണ്ട് പുന്നക്കാട്ട് ഫെബ്രുവരി അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമാ കെയര്‍, വെന്റിലേറ്റര്‍ സംവിധാനത്തോടെയുള്ള മെഡിക്കല്‍ ഐസിയു,
എമര്‍ജന്‍സി വിഭാഗം, ഓര്‍ത്തോ, ഗൈനക്കോളജി, പീഡിയാട്രിക്ക്, കാത്ത് ലാബോടെയുള്ള കാര്‍ഡിയോളജി വിഭാഗം, ജനറല്‍ മെഡിസിന്, ഇഎന്‍ടി, ജനറല്‍ സര്‍ജറി, പള്മണളോജി, ന്യൂറോളജി, സൈക്കോളജി, സി.ടി. സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാനിംഗ്, ഡിജിറ്റല്‍ എക്സറേ, ഫോര്‍ കെ കാമറയോടെയുള്ള ലാപ്രോസ്കോപിക്ക് സര്‍ജറി യൂണിറ്റ്, കാര്‍ഡിയാക് ഐസിയു, നിയോനേറ്റല്‍ ഐസിയു,
നൂതന സംവിധാനത്തോടെയുള്ള ഓപ്പറേഷന് തിയേറ്റര്‍, ലേബര്‍ റൂം, ലബോറട്ടറി അടക്കമുള്ള 150 ബെഡോടെ കിടത്തി ചികിത്സാ സൗകര്യങ്ങളോടെയുള്ള സഹകരണ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയാണ് കരുവാരക്കുണ്ടില്‍ തുടങ്ങുന്നത്.
39 വര്‍ഷത്തെ ആശുപത്രി സേവന രംഗത്ത് പാരമ്പര്യമുള്ള പിഎംഎസ്എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ബ്രാഞ്ചായിട്ടാണ് കരുവാരകുണ്ടില്‍ ഹോസ്പിറ്റല്‍ ആരംഭിക്കുന്നത്. നാല് നില കെട്ടിടത്തില്‍ 16 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രി നിര്‍മിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി സഹീര്‍ കാലടി പദ്ധതികള്‍ വിശദീകരിച്ചു.