പിഎച്ച്സിയിലേക്ക് വീല്‍ചെയര്‍ നല്കി
1495132
Tuesday, January 14, 2025 6:02 AM IST
പെരിന്തല്‍മണ്ണ: യൂത്ത് കോണ്‍ഗ്രസ് ആലിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെയും വി.വി. പ്രകാശ് ചാരിറ്റബിള്‍ സൊസൈറ്റി പെരിന്തല്‍മണ്ണയുടെയും സംയുക്തഭിമുഖ്യത്തില്‍ ആലിപ്പറമ്പ് പഞ്ചായത്ത് പിഎച്ച്സിയിലേക്ക് വീല്‍ചെയര്‍ നല്കി. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു.
ആലിപ്പറമ്പ് പഞ്ചായത്ത് മുന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെന്പറുമായ നവാസ് പള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മോഹന്‍ദാസ് നെടുമ്പട്ടി, പി.ടി. ബഷീര്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സദക്ക, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ മുനീര്‍ തെക്കെപുറം,
ഫിറോസ് വെങ്ങാടന്‍, യൂത്ത് കോണ്‍ഗ്രസ് ആലിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ടി.കെ. മൊയ്നുദീന്, ആമിര്‍ വെങ്ങാടന്‍, റാഷിദ് തൂത, വാര്‍ഡ് മെന്പര് ശാരദ മോഹന്‍ദാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.