പുലാമന്തോളില്‍ സംരംഭക സഭ സംഘടിപ്പിച്ചു
1494860
Monday, January 13, 2025 5:35 AM IST
പുലാമന്തോൾ: സര്‍ക്കാരിന്റെ സംരംഭക വര്‍ഷം മൂന്നിന്റെ ഭാഗമായി പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു. പഞ്ചായത്തില്‍ സംരംഭകരുടെ കൂട്ടായ്മ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംരംഭക സഭ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന് പനങ്ങാട് ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. സാവിത്രി അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ സി.ടി. ഷിഹാബുല്‍ അസ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് ഇഡിഇ കെ.പി. അര്‍ഷാദ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ വി.പി. ജിഷ, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ എം.കെ. മൈമൂന, എന്‍.പി. റാബിയ, പി.ടി. പ്രമീള എന്നിവര്‍ പ്രസംഗിച്ചു. വ്യവസായ വകുപ്പിന്റെ പദ്ധതികളെക്കുറിച്ച് വിവിധ ബാങ്ക് പ്രതിനിധികള്‍ സംരംഭകരുമായി സംവദിച്ചു.
പരിപാടിയില്‍ എട്ട് ലോണ്‍ അപേക്ഷകളുടെ സാംഗ്ഷന്‍ ലെറ്റര്‍ വിതരണവും 18 വിവിധ ഏജന്‍സികളുടെ ലൈസന്‍സുകളും അനുവദിച്ചു. മികച്ച സംരംഭത്തിനുള്ള അവാര്‍ഡ്, മികച്ചയുവ സംരംഭകനുള്ള അവാര്‍ഡ് എന്നീ വിഭാഗങ്ങളില്‍ പ്രദേശത്തെ സംരംഭങ്ങളായ എഎംഎസ് ആഗ്രോ ഇന്‍ഡസ്ട്രിസ്, ബിറ്റ്സ എന്നിവരും മികച്ച കുടുംബശ്രീ ഗ്രൂപ്പ് സംരംഭം, മികച്ച കുടുംബശ്രീ വ്യക്തിഗത സംരംഭം എന്നീ വിഭാഗങ്ങളിലും അവാര്‍ഡ് നല്കി.