മേലാറ്റൂര്‍ വിദ്യാഭ്യാസ ഓഫീസ് കെട്ടിട നിര്‍മാണോദ്ഘാടനം
1495291
Wednesday, January 15, 2025 5:38 AM IST
മേലാറ്റൂര്‍: മേലാറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ചടങ്ങില്‍ മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. രമേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കബീര്‍, ജില്ലാ പഞ്ചായത്ത് അംഗം ടി. റഹ്മത്തുന്നീസ, മേലാറ്റൂര്‍ എഇഒ പി. സക്കീര്‍ ഹുസൈന്, ഡിഇഒ കെ.കെ. റംലത്ത്, എച്ച്എം ഫോറം സെക്രട്ടറി കെ. മുഹമ്മദ് അഷ്റഫ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി,
അധ്യാപകസംഘടനാ പ്രതിനികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അധ്യാപകര്‍, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ മേലാറ്റൂരില്‍ വിളംബരജാഥയും നടത്തി.