പാലിയേറ്റീവ് ദിനത്തില്‍ രോഗികളുടെ സംഗമം
1494859
Monday, January 13, 2025 5:32 AM IST
ആനമങ്ങാട്: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ആനമങ്ങാട് ’ആശ്വാസ്’ പാലിയേറ്റീവിലെ രോഗികളുടെ സംഗമം സംഘടിപ്പിച്ചു. നിരാലംബരായ രോഗികള്‍ക്ക് കരുതലായി ആനമങ്ങാട് ആശ്വാസ് പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങള്‍ നാലുവര്‍ഷം പിന്നിട്ടു.
ആനമങ്ങാട് എയുപി സ്കൂള്‍ അങ്കണത്തിലാണ് രോഗികളുടെ സംഗമം സംഘടിപ്പിച്ചത്. രോഗികളുടെ കുടുംബാംഗങ്ങളും ആശ്വാസിന്റെ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു. നജീബ് കാന്തപുരം എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു.
ഡോ. വിഷ്ണുവാസുദേവന്‍ ആരോഗ്യബോധവത്ക്കരണ ക്ലാസ് നയിച്ചു. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി അഫ്സല്, വൈസ് പ്രസിഡന്റ് ഷീജമോള്‍, അംഗങ്ങളായ പി.പി രാജേഷ്, എം.പി മജീദ്, സി. ബാലസുബ്രഹ്മണ്യന്, ലീന ശാന്തിനി, അമ്പിളി, സജിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആശ്വാസ് പാലിയേറ്റീവ് പ്രസിഡന്റ് ഈസ പാറല്‍, സെക്രട്ടറി ടി. അഫ്സാബാബു, ട്രഷറര്‍ കെ.വേലുക്കുട്ടി, സി.എം ജ്യോതിഷ്സി, ഷമീറ ഖാലിദ്, ടി.രാധ, ഉഷ മണലായ, കെ.റാഫി തുടങ്ങിയവര്‍ നേതൃത്വം നല്കി. ടിബിആര്‍ ക്ലബ് പ്രവര്‍ത്തകരും പങ്കെടുത്തു.