കെട്ടിട നിര്‍മാണത്തിനിടെ തൊഴിലാളി വീണു മരിച്ചു
1495210
Tuesday, January 14, 2025 10:49 PM IST
വണ്ടൂര്‍: വണ്ടൂരില്‍ കെട്ടിട നിര്‍മാണത്തിനിടെ തൊഴിലാളി താഴെ വീണു മരിച്ചു. കാരാട് കരിക്കപൊയിലില് വച്ചാണ് അപകടം. നിലമ്പൂര്‍ മുമ്മുള്ളി സ്വദേശി വാകേരി വീട്ടില്‍ രഘു (45) ആണ് മരിച്ചത്.
സ്വകാര്യവ്യക്തിയുടെ റബര്‍പാല്‍ സംഭരിച്ച് ഷീറ്റാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ നിര്‍മാണത്തിനിടയിലാണ് അപകടം. മേല്‍ക്കൂരയില്‍ ആസ്പറ്റോസ് സ്ഥാപിക്കുന്നതിനുള്ള നിര്‍മാണ പ്രവൃത്തിക്കിടെ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് രഘുവും കൂടെയുണ്ടായിരുന്ന തൊഴിലാളിയും താഴേക്ക് വീണത്.
കൂടെയുണ്ടായിരുന്നയാള്‍ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രഘുവിനെ ആദ്യം നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരിച്ചിരുന്നു.