"മ​ഞ്ചേ​രി അ​ഗ്നി ര​ക്ഷാ​നി​ല​യ​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണം'
Saturday, September 21, 2024 5:18 AM IST
മ​ഞ്ചേ​രി: ജോ​ലി​ഭാ​രം​കൊ​ണ്ട് വീ​ര്‍​പ്പു​മു​ട്ടു​ന്ന മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ര​ള ഫ​യ​ര്‍ സ​ര്‍​വീ​സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ല​ക്കാ​ട് മേ​ഖ​ലാ സെ​ക്ര​ട്ട​റി എ​ന്‍. ഷ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ഖ​ല ട്ര​ഷ​റ​ര്‍ പ്ര​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2013 സെ​പ്റ്റം​ബ​ര്‍ 20 ന് ​പ​മ്പ​യാ​റ്റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട അ​യ്യ​പ്പ​ഭ​ക്ത​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​പ്പെ​ട്ട ടി.​വി. ചി​ത്തേ​ന്ദ്ര​നെ അ​നു​സ്മ​രി​ച്ചു. എ​സ്എ​ഫ്ആ​ര്‍ ഒ. ​അ​രു​ണ്‍​ബാ​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ര്‍ ര​മേ​ശ് വാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.


പാ​ല​ക്കാ​ട് മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ്, മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ശി​ഹാ​ബു​ദ്ദീ​ന്‍, ഹോം ​ഗാ​ര്‍​ഡ് ദി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​വി. അ​ജി​ത്ത് (ക​ണ്‍​വീ​ന​ര്‍) എം. ​അ​നൂ​പ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.