സംഘര്‍ഷം: പത്തുപേര്‍ അറസ്റ്റില്‍
1444860
Wednesday, August 14, 2024 7:51 AM IST
മഞ്ചേരി: മൂച്ചിക്കല്‍ എലമ്പ്ര നിവാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പത്തുപേരെ അറസ്റ്റു ചെയ്തു. പയ്യനാട് സ്വദേശികളായ ഷാഹിന്‍ നിഷാദ് (23), നൗഫല്‍ (30), ജംഷീര്‍ ബാബു (44), ഹാഷിം അന്‍ഷാദ് (19), ഷഫിന്‍ (18), മുഹമ്മദ് അനസ് (21), മുഹമ്മദ് റസല്‍ (18), ഷഹീര്‍ (31) എന്നിവര്‍ ഉള്‍പ്പെടെ 10 പേരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നടന്ന ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്ലേറിലും സംഘര്‍ഷത്തിലും എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരേ വധശ്രമ കുറ്റമാണ് ചുമത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.