സഹോദയ പ്രതിഭാ നിര്‍ണയ പരീക്ഷ: ലോഗോ പ്രകാശനം ചെയ്തു
1444531
Tuesday, August 13, 2024 5:02 AM IST
അങ്ങാടിപ്പുറം: സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം റീജൺ സംഘടിപ്പിക്കുന്ന പ്രതിഭാ നിര്‍ണയ പരീക്ഷ എംസാറ്റ് ’24 ലോഗോ പ്രകാശനം ചെയ്തു. പുത്തനങ്ങാടി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളില്‍ നടന്ന എംസാറ്റ് കോ ഓര്‍ഡിനേറ്റര്‍മാരുടെ യോഗത്തില്‍ സഹോദയ മേഖല പ്രസിഡന്റ് എം. അബ്ദുള്‍ നാസര്‍ പരീക്ഷാ കണ്ട്രോളര് സി.കെ. ഹൗസത്തിന് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്.
എല്‍കെജി മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി പ്രാഥമികമായി സ്കൂള്‍ തലത്തിലും അതില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നവര്‍ക്ക് ജില്ലാതലത്തിലും പരീക്ഷ നടത്തും.
കുട്ടികളില്‍ പൊതുവിജ്ഞാനം വര്‍ധിപ്പിക്കാനും വിവിധ മത്സര പരീക്ഷകളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. സഹോദയ വൈസ് പ്രസിഡന്റ് ഫാ. നന്നം പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ജൗഹര്‍ പദ്ധതി വിശദീകരിച്ചു.
മുഖ്യരക്ഷാധികാരി കെ. ഉണ്ണികൃഷ്ണന്, ഭാരവാഹികളായ പി. ഹരിദാസ്, ജോബിന് സെബാസ്റ്റ്യന്‍, നിര്‍മല ചന്ദ്രന്, സുനിത നായര്‍, കെ. ഗോപകുമാര്‍, സോണി ജോസ്, ഡോ. സ്വീറ്റി പുലിക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.