"എന്തൂസിയ 24' കലോത്സവം തുടങ്ങി
1443655
Saturday, August 10, 2024 5:17 AM IST
പെരിന്തല്‍മണ്ണ: നിരന്തര പ്രയത്നവും സമര്‍പ്പണവുമാണ് വിജയത്തിലേക്കുള്ള മാര്‍ഗമെന്ന് കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലും പ്രസിദ്ധ ചെണ്ട കലാകാരനുമായ കലാമണ്ഡലം ഉണ്ണികൃഷ്ണന് പറഞ്ഞു. പെരിന്തല്‍മണ്ണ ശീവള്ളുവനാട് വിദ്യാഭവനിലെ കലോത്സവം "എന്തൂസിയ 24'ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പല്‍ പി.ഹരിദാസ് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഉണ്ണികൃഷ്ണനെ മാനേജര്‍ കെ.കൃഷ്ണകുമാറും പ്രിന്‍സിപ്പല്‍ പി. ഹരിദാസും ചേര്‍ന്ന് ആദരിച്ചു. മാനേജര്‍ കെ. കൃഷ്ണകുമാര്‍, ക്ഷേമസമിതി ഉപാധ്യക്ഷന്‍ സുരേന്ദ്രനാഥ്, മാതൃസമിതി അധ്യക്ഷ വിപിന ജയന്, എന്‍. മഞ്ജുള, ദീപഗോവിന്ദ്, കെ. സീമ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നാലു വേദികളിലായാണ് കലോത്സവം നടക്കുന്നത്.