ആദിവാസി ഗ്രാമങ്ങളില്‍ അരിയുമായി വനംവകുപ്പ് ജീവനക്കാരെത്തി
1441879
Sunday, August 4, 2024 5:41 AM IST
നിലമ്പൂര്‍: ഉള്‍വനത്തിലെ ആദിവാസി ഗ്രാമങ്ങളില്‍ പല സ്ഥലങ്ങളിലും പട്ടിണിയെന്ന് ആക്ഷേപം. വനത്തിലെ പല മേഖലകളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വനം ഉദ്യോഗസ്ഥരാണ് ആദിവാസി ഗ്രാമങ്ങളിലെ പട്ടിണി സംബന്ധിച്ച വിവരം പുറത്തെത്തിച്ചത്.
ഇക്കാലമത്രയും പറഞ്ഞിട്ടില്ലാത്ത ജീവിത പ്രയാസങ്ങളെ പറ്റി ആദിവാസികള്‍ പറയുകയും വിശപ്പ് മാറ്റുന്നതിനായി കഞ്ഞിവച്ച് കുടിക്കുന്നതിനായി അരിപോലും ഇല്ലെന്ന് വിശദമാക്കുകയും ചെയ്തതായി വനപാലകര്‍ പറഞ്ഞു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളില്‍ വനപാലകര്‍ അറിയിച്ചു. വിവരമറിഞ്ഞ മമ്പാട് ഭാഗത്തുള്ള സ്വകാര്യവ്യക്തി ഗ്രാമങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കിറ്റ് നല്കാന് തയാറാണെന്ന് അറിയിച്ചു.
ഇതനുസരിച്ച് ഇന്നലെ ഉച്ചയോടുകൂടി സ്റ്റേഷന് കീഴിലെ അനന്തല്ല്, അമരപ്പലം, എടക്കോട് ഗ്രാമങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യ കിറ്റ് എത്തിച്ചു നല്‍കുകയും ചെയ്തു.