അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ ബസിന്റെ ചക്രം ഊരിത്തെറിച്ചു
1420944
Monday, May 6, 2024 5:38 AM IST
പെരിന്തല്‍മണ്ണ: ഓടികൊണ്ടിരുന്ന ബസിന്റെ മുന്‍ചക്രം റെയില്‍വേ മേല്‍പ്പാലത്തില്‍ വച്ച് ഊരിത്തെറിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് മുകളില്‍ വച്ചാണ് ബസിന്റെ ചക്രം ഊരി തെറിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസിന്റെ മുന്‍വശത്തെ ടയറാണ് തെറിച്ചത്. ബസ് പാലത്തില്‍ തന്നെ നിന്നതിനാല്‍ വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ആര്‍ക്കും പരിക്കില്ല.
അപകടത്തെത്തുടര്‍ന്നു ദേശീയപാതയില്‍ ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് ബസ് മേല്പ്പാലത്തില്നിന്നു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.