പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടി
1418304
Tuesday, April 23, 2024 7:15 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പുളിയകുത്ത് സലീമിന്റെ പറമ്പില്‍ കാണപ്പെട്ട പെരുമ്പാമ്പിനെ ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന് യൂണിറ്റ് പ്രവര്‍ത്തകര്‍ പിടികൂടി. ഇതോടൊപ്പം പാമ്പിന് കുഞ്ഞുങ്ങളെയും വിരിയാറായ മുട്ടകളും കാണപ്പെട്ടു.
വിരിയാറായ 25ലധികം മുട്ടകൾ സുരക്ഷിതമായി മാറ്റിവച്ചു. മണിക്കൂറുകള്‍ക്കുശേഷമാണ് 15 പാമ്പിന്‍കുഞ്ഞുങ്ങളെയും പെരുമ്പാമ്പിനെയും പിടികൂടിയത്. കേരള വനംവകുപ്പ് സര്‍പ്പ റെസ്ക്യൂവര്‍മാരായ പെരിന്തല്‍മണ്ണ സ്റ്റേഷന് യൂണിറ്റ് ലീഡര്‍ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡര്‍ ജബ്ബാര്‍ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, വാഹിദ അബു, യൂണിറ്റ് പ്രവര്‍ത്തകനായ നിസാം മാനത്തുമംഗലം എന്നിവര്‍ ചേര്‍ന്നാണ് പാമ്പുകളെ പിടികൂടിയത്. പാമ്പിനെയും കുഞ്ഞുങ്ങളെയും മുട്ടകളും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.