യുവതി തൂങ്ങി മരിച്ച നിലയിൽ
1417931
Sunday, April 21, 2024 11:06 PM IST
നിലന്പൂർ: ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ അഖില (17) യാണ് മരിച്ചത്. ലാലു-വിജയ ദന്പതിമാരുടെ മകളാണ്. നിലന്പൂർ മാനവേദൻ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് പഠിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം മൂന്നു മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.
വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിലാണ് രാത്രി പത്തുമണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. നിലന്പൂർ സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. തുടർന്നു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സഹോദരങ്ങൾ: അനഘ, അഖിൽ.