വീട്ടിക്കുന്ന് പള്ളി പെരുന്നാളിന് കൊടിയേറി
1417622
Saturday, April 20, 2024 5:39 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് വീട്ടിക്കുന്ന് സെന്റ്ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോര്‍ജ് ആലുംമൂട്ടില്‍ കൊടിയേറ്റ് കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന, സന്ധ്യാപ്രാര്‍ഥന, വിശുദ്ധ മൂന്നിന്മേല് കുര്‍ബാന എന്നിവയും ഉണ്ടായിരുന്നു. ഫാ. ഏബ്രഹാം പുന്നവിളയില്‍, ഫാ. ജോസഫ്, മാത്യു ചേലംപറമ്പത്ത്, ഫാ. ഇമ്മാനുവല്‍ മുകളത്തു കിഴക്കേതില്‍, സിസ്റ്റര്‍ ലിയോ, ഐസക് താഴോന്, ജോണി കുന്നേല്‍, വര്‍ക്കി പുന്നേടം, അഭിലാഷ് കുന്നേല്‍, വര്‍ഗീസ് ശങ്കരായിക്കുന്നേല് തുടങ്ങിയവര്‍ നേതൃത്വം നല്കി.
സമാപന ദിവസമായ നാളെ രാവിലെ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മോര് തോമസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന വിശുദ്ധ പെരുന്നാള്‍ കുര്‍ബാനയ്ക്കും അദ്ദേഹം കാര്‍മികത്വം വഹിക്കും.