പട്ടിക്കാട് : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മണ്ണാർമല പീടികടികപ്പടിക്ക് സമീപം തയ്യിൽ രജിഷയുടെ മകൻ നിതിൻ ലാൽ (17) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്തും സമീപ വാസിയുമായ അശ്വിൻ ദേവിനെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പടിക്കാട് ഹൈസ്കൂളിനു സമീപം നമസ്കാര പള്ളിക്ക് സമീപം ശനിയാഴ്ച രാത്രി യാണ് അപകടം.