നിലന്പൂരിന്റെ പ്രവേശന കവാടത്തിൽ ചെടികൾ നട്ടു
1338939
Thursday, September 28, 2023 1:45 AM IST
നിലന്പൂർ: നിലന്പൂരിന്റെ പ്രവേശന കവാടത്തിൽ ബോഗണ്‍ വില്ല ചെടികൾ നട്ടുപിടിപ്പിച്ചു.
നിലന്പൂർ ടൂറിസം ക്ലബിന്റെയും എംഇഎസ് മന്പാട് കോളജ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നിലന്പൂർ ടൂറിസം സ്പോട്ടുകൾ സൗന്ദര്യവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ചെടികൾ നട്ടുപിടിപ്പിച്ചത്.
വടപുറം പാലത്തിന് സമീപമാണ് ചെടികൾ വച്ചത്. നിലന്പൂർ ടൂറിസം ഭാരവാഹികളായ ഷാജി കല്ലായി, യു.പി. മുസമ്മിൽ, എംഇഎസ് കോളജ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് അധ്യാപകരായ സജീർ, റീബ, ഹിമ, അർഷദ്, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.