സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ്: കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂളിന് ഓവറോൾ കിരീടം
1338160
Monday, September 25, 2023 1:48 AM IST
തിരൂർ: സിബിഎസ്ഇ സഹോദയ സ്കൂൾ കോപ്ലക്സ് മലപ്പുറം മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ഇംഗ്ലീഷ് ഫെസ്റ്റ് തിരൂർ ബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ചു.
ജില്ലയിലെ 62 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 2000 മത്സരാർഥികൾ പങ്കെടുത്തു. മേളയിൽ 249 പോയിന്റുകൾ കരസ്ഥമാക്കി കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യൻമാരായി.
244 പോയിന്റുകൾ നേടി കുറ്റിപ്പുറം എംഇഎസ് കാന്പസ് സ്കൂൾ രണ്ടും 243 പോയിന്റുകളുമായി കരിപ്പൂർ എയർപോർട്ട് സീനിയർ സെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
കാറ്റഗറി വിജയികൾ: എൽപി വിഭാഗം: 1. അൽഫലാഹ് വെളിയംകോട്, 1. ഓറ പെരിന്തൽമണ്ണ, 2. സേക്രഡ് ഹാർട്ട് കോട്ടക്കൽ, 3. എയർപോർട്ട് കരിപ്പൂർ. യുപി വിഭാഗം: 1. സിൽവർ മൗണ്ട് പെരിന്തൽമണ്ണ, 2. ജെംഫോർഡ് തിരുവാലി, 2. ബെഞ്ച് മാർക്സ് മഞ്ചേരി, 3. ഗുഡ്വിൽ പൂക്കോട്ടുംപാടം, 3. ശ്രീവള്ളുവനാട് പെരിന്തൽമണ്ണ. സെക്കൻഡറി വിഭാഗം: 1. സിൽവർ മൗണ്ട് പെരിന്തൽമണ്ണ, 2. ബെഞ്ച് മാർക്സ് മഞ്ചേരി, 3. എംഇഎസ് കുറ്റിപ്പുറം, 3. സേക്രഡ് ഹാർട്ട് കോട്ടക്കൽ. സീനിയർ സെക്കൻഡറി വിഭാഗം: 1. എംഇഎസ് കുറ്റിപ്പുറം, 2. ഡൽഹി സ്കൂൾ വളാഞ്ചേരി, 3. എയർപോർട്ട് കരിപ്പൂർ.
വിജയികൾക്ക് ബെഞ്ച് മാർക്ക് ചെയർമാൻ പി.എം. മുഹമ്മദ് റഫീഖ്, സഹോദയ മേഖലാ പ്രസിഡന്റ് എം. അബ്ദുൾനാസർ, കോണ്ഫെഡറേഷൻ ഓഫ് സഹോദയ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി പോൾ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ഭാരവാഹികളായ എം. ജൗഹർ, കെ. ഉണ്ണികൃഷ്ണൻ, പി. ഹരിദാസ്, ജോബിൻ സെബാസ്റ്റ്യൻ, സോണി ജോസ്, നിർമല ചന്ദ്രൻ, പി. നിസാർഖാൻ, ജോസ്ലിൻ ഏലിയാസ്, സുനിത നായർ, ഐ.വി രതി എന്നിവർ പ്രസംഗിച്ചു.