‘ദേശീയ വയോജന നയത്തിന് രൂപം നൽകണം’
1337948
Sunday, September 24, 2023 12:49 AM IST
മലപ്പുറം: ദേശീയ വയോജന നയത്തിന് രൂപം നൽകണമെന്നും റെയിൽവേ യാത്രക്കൂലിയിൽ മുതിർന്ന പൗരൻമാർക്ക് ലഭിച്ചിരുന്ന യാത്രാഇളവ് പുനഃസ്ഥാപിക്കണമെന്നും ജില്ലയോടുള്ള റെയിൽവേയുടെ അവഗണന അവസാനിപ്പിക്കണമെന്നും സീനിയർ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.ടി. ശാരദ ടീച്ചർ നഗറിൽ (ദിലീപ് മുഖർജി ഭവൻ) ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജെ. ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു.
എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ടി. രത്നാകരൻ, സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷൻ അംഗം വി. രമേശൻ, സ്വാഗതസംഘം ചെയർമാൻ കെ. മജ്നു, അഡ്വ. കെ.വി. ശിവരാമൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി. വിജയലക്ഷ്മി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.സി സത്യനാഥ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികളായി സി. വിജയലക്ഷ്മി (പ്രസിഡന്റ്), കെ.ജെ ചെല്ലപ്പൻ, കെ.ആർ സുകുമാരൻ, കെ.പി ഹൈമവതി, കെ.പി. ജയേന്ദ്രൻ (വൈസ് പ്രസിഡന്റ്), അഡ്വ. കെ.വി ശിവരാമൻ (സെക്രട്ടറി), എം.എസ് ശിവരാമൻ, പി. ശിവശങ്കരൻ, എ. ചെള്ളി, എൻ.പി കീരൻകുട്ടി (ജോയിന്റ് സെക്രട്ടറി), കെ.സി സത്യനാഥ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.