യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടു
1337557
Friday, September 22, 2023 10:28 PM IST
ആലിപ്പറന്പ്: യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടു. ആലിപ്പറന്പ് മാനഞ്ചീരി സരസ്വതി (42) യെയാണ് വീടിന് സമീപം തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാവിലെ മരിച്ച നിലയിൽ ബന്ധുക്കളാണ് കണ്ടത്. അവിവാഹിതയാണ്. അച്ഛൻ: പരേതനായ ഗോവിന്ദൻ. അമ്മ: പരേതയായ പാറു. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ജാനകി, അയ്യപ്പൻ, മാധവൻ, പ്രകാശൻ, ചന്ദ്രൻ, ദേവകി, ജാനകി, ലക്ഷ്മി. പെരിന്തൽമണ്ണ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.