ശിവരഞ്ജിനി സംഗീതോത്സവം സമാപിച്ചു
1296606
Tuesday, May 23, 2023 12:00 AM IST
അങ്ങാടിപ്പുറം : തളി മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം സമാപിച്ചു. പ്രതിഷ്ഠാദിനത്തോടനുബന്ധമായി നടന്ന ശിവരഞ്ജിനി സംഗീതോത്സവം പഞ്ചരത്ന കീർത്തനം, സ്ഥലീനാഥസ്താവലാപനം എന്നിവയോടു കൂടി സമാപിച്ചു. പഞ്ചരത്ന കീർത്തനാലാപനത്തത്തിന് വെച്ചൂർ ശങ്കർ, ഡോ. ശ്രീദേവി അങ്ങാടിപ്പുറം, ഭവിനേഷ് അങ്ങാടിപ്പുറം, ഊർമിള ഉദയൻ, പാർവതി രമണൻ തുടങ്ങിയവർ നേതൃത്വം നൽകി. നൂറോളം പേർ സംഗീതാർച്ചനയിൽ പങ്കെടുത്തു. ഇന്നലെ പ്രതിഷ്ഠാദിനത്തിൽ ഗണപതിഹോമം, ഉദയാസ്തമന പൂജ എന്നിവയോടെയാണ് പരിപാടികൾ ആരംഭിച്ചത്. പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നന്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. വൈകുന്നേരം അഞ്ചരക്ക് കലാമണ്ഡലം ഹരിദാസിന്റെ തായന്പകയും രാത്രി പുറത്തെഴുന്നെള്ളിപ്പും നടന്നു.