’വർണക്കൂടാര’ത്തിനു പൂർവവിദ്യാർഥികളുടെ കൈത്താങ്ങ്
1279172
Sunday, March 19, 2023 11:29 PM IST
മഞ്ചേരി: ’വർണക്കൂടാര’ത്തിന് പൂർവവിദ്യാർഥികളുടെ കൈത്താങ്ങ്. ചുള്ളക്കാട് ഗവ. യുപി സ്കൂളിലാരംഭിച്ച വർണക്കൂടാരം പദ്ധതിയിലെ കളിവീട്ടിലേയ്ക്കാണ് ഫർണിച്ചറും മറ്റും വാങ്ങുന്നതിനുള്ള സാന്പത്തികസഹായം നൽകിയത്.
സ്കൂളിന്റെ നൂറാം വാർഷികമാഘോഷിക്കുന്ന വേളയിൽ 1973-74ലെ ഏഴാം ക്ലാസിൽ പഠിച്ചവർ 50-ാംവർഷമാകുന്പോൾ ’ഓർമച്ചെപ്പു തുറക്കുന്പോൾ ’ എന്ന പേരിൽ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചിരുന്നു.
ഈ സംഗമത്തിൽ പിരിച്ചെടുത്ത തുകയാണ് സ്കൂൾ അധികൃതരെ ഏൽപ്പിച്ചത്. വർണക്കൂടാരം ഉദ്ഘാടനവേദിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ രാജേഷ് കല്യാണിക്ക് തുക കൈമാറി. പി. അജയകുമാർ, സി. മോഹൻദാസ്, സി. ശ്രീധരൻ, ടി. ഉണ്ണിക്കൃഷ്ണൻ, എം. രാമൻ, പി.കെ. പുഷ്പരാജ്, കെ. രാമദാസ്, ഒ.കെ. രാമചന്ദ്രൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.