പുല്ലൂർ യുപി സ്കൂൾ പുതിയ കെട്ടിടം മന്ത്രി നാടിനു സമർപ്പിച്ചു
1279170
Sunday, March 19, 2023 11:29 PM IST
മഞ്ചേരി: പുല്ലൂർ ഗവ. യുപി സ്കൂളിൽ പുതുതായി നിർമിച്ച ഇരുനില കെട്ടിടം കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. എട്ട് ഹൈടെക് ക്ലാസ് മുറികളാണ് സജ്ജമാക്കിയത്.
1119 കുട്ടികൾ പഠനം നടത്തുന്ന സ്കൂളിൽ പുതിയ ക്ലാസ് മുറികൾ സജ്ജമാകുന്നതോടെ വിദ്യാർഥികൾക്കും അധ്യാപകർക്കും ആശ്വാസമാകും. പ്രവൃത്തി ആരംഭിച്ച് ഒന്‍പത് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ മുഖ്യാതിഥിയായി. വിദ്യാകിരണം ജില്ല കോ ഓഡിനേറ്റർ എം. മണി പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസ്,
സ്ഥിരം സമിതി അധ്യക്ഷൻ ടി.എം. നാസർ, കൗണ്‍സിലർമാരായ എൻ.കെ. ഖൈറുന്നീസ, ഹുസൈൻ മേച്ചേരി, കണ്ണിയൻ അബൂബക്കർ, ബീനാ തേരി, അഷ്റഫ് കാക്കേങ്ങൽ, സി.പി. അബ്ദുൽ കരീം, ചിറക്കൽ രാജൻ, എഇഒ എസ്. സുനിത, ബിപിസി എം. പി. സുധീർ ബാബു, എസ്എംസി ചെയർമാൻ എ.കെ. ഹംസ, സീനിയർ അസിസ്റ്റന്റ്് കെ. മീനാ ജോർജ്, പ്രധാനാധ്യാപകൻ കെ. പുരുഷോത്തമൻ, സ്റ്റാഫ് സെക്രട്ടറി കെ.പി. മുഹമ്മദ് യൂസുഫ് എന്നിവർ പ്രസംഗിച്ചു. സ്കൂളിന്റെ 76 ാം വാർഷികാഘോഷ പരിപാടികളും ചടങ്ങിൽ നടന്നു.
വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.