കേരളം ഭരിക്കുന്നത് ശബരിമലയിലെ സ്വർണം മോഷ്ടിച്ചവർ: അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ
1598887
Saturday, October 11, 2025 6:40 AM IST
കിളിമാനൂർ: വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണം മോഷ്ടിച്ച ആളുകളാണ് കേരളം ഭരിക്കുന്നതെന്ന് അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ. അഴിമതിക്ക് കുടപിടിക്കുന്നവരാണ് ഇപ്പോൾ സംസ്ഥാനവും ദേവസ്വവും ഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരേറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 2025 പ്രിയദർശിനി വിദ്യാഭ്യാസ അവാർഡ് വിതരണവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ വസ്തുക്കളുടെ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരേറ്റ് ആർ കെ വി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ട്രസ്റ്റ് ചെയർമാൻ എ.അഹമ്മദ് കബീർ അധ്യക്ഷനായിരുന്നു. നഗരൂർ എ. ഇബ്രാഹീംകുട്ടി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് എം. കെ.ഗംഗാധര തിലകൻ, ജനപ്രതിനിധികളായ ജി.രവീന്ദ്ര ഗോപാൽ ബി.ജയചന്ദ്രൻ, ജി. ശാന്തകുമാരി, എ. എസ്. ആശ, ട്രസ്റ്റ് വൈസ് ചെയർമാൻ പുല്ലയിൽ ശ്രീധരൻപിള്ള, യുഡിഎഫ് ചെയർമാൻ എസ് വിശ്വംഭരൻ, ട്രസ്റ്റ് സെക്രട്ടറി എസ്.സുസ്മിത, സി.എസ്.സൈജു എന്നിവർ പങ്കെടുത്തു.