ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് കിട്ടാനില്ല
1598507
Friday, October 10, 2025 5:40 AM IST
വെള്ളറട : മലയോരമേഖലയായ വെള്ളറട പ്രദേശത്ത് റവന്യൂ സ്റ്റാമ്പിനു ക്ഷാമം. റവന്യൂ സ്റ്റാമ്പ് കിട്ടാതായതോടെ പ്രദേശത്തെ പല എഴുത്തു സംബന്ധമായ പ്രവര്‍ത്തനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട ട്രഷറികളില്‍ നിന്നാണ് വെള്ളറട മേഖലയിലേക്കു റവന്യൂ സ്റ്റാമ്പ് എത്തുന്നത്. ഒരു മാസത്തോളമായി ഗ്രാമീണ മേഖലയില്‍ റവന്യൂ സ്റ്റാമ്പ് കിട്ടാക്കനിയായി മാറി.
വെണ്ടര്‍മാര്‍ റവന്യൂ സ്റ്റാമ്പ് കിട്ടും എന്ന പ്രതീക്ഷയില്‍ ട്രഷറിയെ സമീപിക്കുമ്പോള്‍ കിട്ടാനില്ലെന്ന മറുപടിയാണ് അവർക്കും ലഭിക്കുന്നത്. ഇതു നിമിത്തം പല ഉദ്യോഗാർഥികള്‍ക്കും ലോണ്‍ സംബന്ധമായ കാര്യങ്ങള്‍ക്കു ബാങ്കിനെ സമീപിക്കാനോ മറ്റോ കഴിയാത്ത സാഹചര്യമാണ്. റവന്യൂ സ്റ്റാമ്പ് ലഭിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ഗുണഭോക്തള്‍ ആവശ്യപ്പെടുന്നു.