സംസ്ഥാന വ്യാപാരി വ്യവസായി സമിതി ധര്‍ണ സംഘടിപ്പിച്ചു
1598284
Thursday, October 9, 2025 6:33 AM IST
നെയ്യാറ്റിന്‍കര: ഓൺലൈൻ വ്യാപാരവും വഴിയോര കച്ചവടവും നിയന്ത്രിക്കുക, ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ സാന്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുക, വിവിധ ലൈസന്‍സ് ഫീസുകള്‍ കുറയ്ക്കുക മുതലായ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത് കമ്മിറ്റി പെരുങ്കടവിള പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.
സമിതി ഏരിയാ ജോയിന്റ് സെക്രട്ടറി എ.എസ്. സജികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗവും ഏരിയാ പ്രസിഡന്റുമായ പി. ബാലചന്ദ്രൻനായർ ധർണ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി ഭാരവാഹി കൊടങ്ങാവിള ഷിബു, അംഗങ്ങളായ കാക്കണം സുരേന്ദ്രൻ, എസ്. സുനിൽ, ബീന എസ്. നായർ, മിഥുൻ നാരായണൻ, യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി വൈ.എസ്. ബിനുകുമാർ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്കു നല്കി.